കാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,524 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 4,364 എണ്ണം പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനയിലൂടെയും, 160 എണ്ണം ആന്‍റിജൻ പരിശോധനയിലൂടെയും സ്ഥിരീകരിച്ചതായി നേപ്പാളിലെ ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 307,925 ആണ്.
നേപ്പാളില്‍ 4,500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - നേപ്പാള്‍
നേപ്പാളില്‍ ഇതുവരെ 307,925 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,194 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്
![നേപ്പാളില്‍ 4,500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Nepal reports over 4,500 new COVID 500 new COVID-19 cases as situation deteriorates നേപ്പാളില്‍ 4,500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Nepal നേപ്പാള്‍ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11563234-837-11563234-1619581899464.jpg)
നേപ്പാളില്‍ 4,500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
Also Read:കൊവിഡ് വ്യാപനം; മോദിയുമായി ബൈഡന്‍ ചര്‍ച്ച നടത്തി
24 മണിക്കൂറിനിടെ 18 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 3,194 ആയി. അതേസമയം രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ ആളുകളെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാമെന്ന് എപ്പിഡെമിയോളജി ആൻഡ് ഡിസീസ് കൺട്രോൾ ഡിവിഷനിലെ മുൻ ഡയറക്ടർ ബസുദേവ് പാണ്ഡെ പറഞ്ഞു.