കാഠ്മണ്ഡു: നേപ്പാളിൽ പുതിയ 2020 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൊവിഡിനെ നിയന്ത്രിക്കാൻ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വ്യാഴാഴ്ച മുതൽ ഇളവുകൾ വരുത്തുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 17 മുതൽ ദീർഘദൂര വാഹനങ്ങൾ സർവീസുകൾ നടത്താമെന്നും കടകൾ തുറക്കാമെന്നും അധികൃതർ പറഞ്ഞു.
നേപ്പാളിൽ 2020 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
നിലവിൽ 17,383 സജീവ കൊവിഡ് കേസുകളാണ് നിലവിൽ നേപ്പാളിൽ ഉള്ളത്. ഏഴ് പേരാണ് രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്
നേപ്പാളിൽ 2020 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
11,000 സാമ്പിളുകൾ പരീക്ഷിച്ചതിൽ നിന്നാണ് പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യ-ജനസംഖ്യാ മന്ത്രാലയത്തിന്‍റെ വക്താവ് ഡോ. ജാഗേശ്വർ ഗൗതം അറിയിച്ചു.
രാജ്യത്ത് പുതിയ 2020 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഹിമാലയൻ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 61,593 ആയി. നിലവിൽ 17,383 സജീവ കൊവിഡ് കേസുകളാണ് നിലവിൽ നേപ്പാളിൽ ഉള്ളത്. ഏഴ് പേരാണ് രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 390 ആയതായി അധികൃതർ അറിയിച്ചു.