നേപ്പാളിൽ 1,945 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - നേപ്പാൾ കൊവിഡ് കണക്ക്
24,665 സജീവ കൊവിഡ് രോഗികളാണ് നേപ്പാളിൽ നിലവിലുള്ളത്.
![നേപ്പാളിൽ 1,945 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു covid 19 nepal covid tally international covid കൊവിഡ് 19 നേപ്പാൾ കൊവിഡ് കണക്ക് അന്താരാഷ്ട്ര കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9608072-418-9608072-1605881713238.jpg)
നേപ്പാളിൽ 1,945 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കാഠ്‌മണ്ഡു: നേപ്പാളിൽ 1,945 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 216,965 ആയി. വൈറസ് ബാധിച്ച് 22 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1,298 ആയി. 5,364 പേർക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 191,002 ആയി. നിലവിൽ രാജ്യത്ത് 24,665 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 1,107 കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് കാഠ്‌മണ്ഡു താഴ്വരയിലാണ്.