നേപ്പാളില്‍ 24 മണിക്കൂറിനിടെ 180 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - covid cases
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,964 ആയി.
കാഠ്‌മണ്ഡു: നേപ്പാളില്‍ 24 മണിക്കൂറിനിടെ 180 പുതിയ കൊവിഡ് ബാധിതര്‍. തിങ്കളാഴ്‌ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,964 ആയി. തിങ്കളാഴ്‌ച 264 പേര്‍ രോഗമുക്തരായി. ഇതുവരെ 6,811 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 9,118 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 2,55,728 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.