കേരളം

kerala

ETV Bharat / international

ഇന്ത്യൻ അതിർത്തി തുറന്ന് നേപ്പാൾ - നേപ്പാൾ ആഭ്യന്തര മന്ത്രാലയം

കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 23ന് ആണ് നേപ്പാൾ അതിർത്തി അടച്ചത്.

nepal reopens border with india  ഇന്ത്യൻ അതിർത്തി തുറന്ന് നേപ്പാൾ  നേപ്പാൾ ആഭ്യന്തര മന്ത്രാലയം  india nepal boarder
ഇന്ത്യൻ അതിർത്തി തുറന്ന് നേപ്പാൾ

By

Published : Jan 30, 2021, 2:21 AM IST

കാഠ്‌മണ്ഡു: കൊവിഡ് വ്യപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഇന്ത്യയുമായുള്ള അതിർത്തി നേപ്പാൾ തുറന്നു. നിബന്ധനകളോടെ ആണ് അതിർത്തി തുറന്നത്. ഇന്ത്യക്കാർ നേപ്പാളിൽ പ്രവേശിക്കാൻ മുൻകൂട്ടി അനുവാദം വാങ്ങണമെന്ന് നേപ്പാൾ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേ സമയം നേപ്പാൾ പൗരന്മാർക്ക് ആരോഗ്യ വിവരങ്ങൾ നൽകി അതിർത്തി കടക്കാവുന്നതാണ്. നിയന്ത്രണങ്ങൾ അതിർത്തിയിലൂടെ വരുന്നവർക്ക് മാത്രമാണ് വിമാനത്തിലെത്തുന്നവരെ ബാധിക്കില്ല. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 23ന് ആണ് നേപ്പാൾ അതിർത്തി അടച്ചത്. നിലവിൽ 270,588 കൊവിഡ് കേസുകളും 20,20 മരണങ്ങളുമാണ് നേപ്പാളിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

ABOUT THE AUTHOR

...view details