കാഠ്മണ്ഡു: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 535 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ നേപ്പാളിലെ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുത്തെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 76 ജില്ലകളിലാണ് ഇപ്പോള്‍ കൊവിഡ് ബാധിതരുള്ളത്. നേപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9561ആയിയെന്ന് മന്ത്രാലയം അറിയിച്ചു.
നേപ്പാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് - nepal covid updates
നേപ്പാളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9561ആയെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകളിൽ 8,667 പുരുഷന്മാരും 894 സ്ത്രീകളുമാണുള്ളതെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു
കൊവിഡ് കേസുകളിൽ 8,667 പുരുഷന്മാരും 894 സ്ത്രീകളുമാണുള്ളതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. വൈറസ് രാജ്യത്തെ 23 പേരുടെ ജീവനെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 സ്ത്രീകളടക്കം 370 പേരാണ് രോഗവിമുക്തി നേടിയത്. ഇതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 2142 ആയി.
ആരോഗ്യ വിഭാഗം ഇതുവരെ 181371 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 6198 സാമ്പിളുകള്‍ പരിശോധിച്ചു. 90730 പേരാണ് വിവിധയിടങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. രാജ്യത്താകമാനമുള്ള വിവിധ ആശുപത്രികളിലായി 7789 രോഗികളാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍.