കാഠ്‌മണ്ഡു: വായുഗുണനിലവാരം മോശമായതിനാൽ നേപ്പാളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച വരെ അടച്ചിടും. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അടിയന്തര യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മന്ത്രി കൃഷ്ണ ഗോപാൽ ശ്രേഷ്ഠയുടെ അധ്യക്ഷതയിലായിരുന്നു യോഗം. 54ൽ അധികം ജില്ലകളിൽ പടർന്നുപിടിച്ച കാട്ടുതീ കാരണം നേപ്പാളിലെ അന്തരീക്ഷം കട്ടിയുള്ള പുക മൂടിയ നിലയിലാണ്.
നേപ്പാളിലെ വായുമലിനീകരണം : വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വരെ അടച്ചിടും - wildfire
54ൽ അധികം ജില്ലകളിൽ പടർന്നുപിടിച്ച കാട്ടുതീ കാരണം നേപ്പാളിലെ അന്തരീക്ഷം കട്ടിയുള്ള പുക മൂടിയ നിലയിലാണ്.
![നേപ്പാളിലെ വായുമലിനീകരണം : വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വരെ അടച്ചിടും Nepal pollution Air pollution കാട്ടുതീ wildfire നേപ്പാൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11204038-879-11204038-1617025752847.jpg)
മലിന വായു - നേപ്പാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വരെ അടച്ചിടും
സുരക്ഷാനടപടികള്‍ സ്വീകരിച്ച് സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷാനടപടികള്‍ തുടരാം. മറ്റുള്ള കുട്ടികൾ വീടുകളിലാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം മാതാപിതാക്കളോട് അഭ്യർഥിച്ചു.വായു ശുദ്ധമാകാൻ കുറച്ചുനാളെടുക്കുമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.