ക്യാബിനറ്റ് പുനസംഘടനക്കൊരുങ്ങി നേപ്പാൾ പ്രധാനമന്ത്രി - reshuffle cabinet in nepal
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കെ പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണമേറ്റത്.
കാഠ്മണ്ഡു: പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് 20 മാസങ്ങൾക്ക് ശേഷം ക്യാബിനറ്റ് പുനസംഘടനക്കൊരുങ്ങി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. പുനസംഘടനയെ തുടർന്ന് പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് അംഗങ്ങളോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് നടക്കാൻ പോകുന്ന പുനസംഘടനയുടെ പശ്ചാത്തലത്തില്‍ ഔപചാരിക പരിപാടികൾ നടത്തരുതെന്നും കാഠ്മണ്ഡു താഴ്‌വരയിൽ നിന്ന് പോകരുതെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. മോശം ആരോഗ്യനിലയെ തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയായ ബാലുവതാറിലാണ് മന്ത്രിസഭാ യോഗം ചേർന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കെ പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണമേറ്റത്.