കാഠ്മണ്ഡു:ഗ്രാന്‍റ്സ് സഹായ പദ്ധതിയിൽ ഒരു മില്യൺ ഡോസ് കൊവിഷീൽഡ് വാക്സിൻ നൽകിയതിൽ ഇന്ത്യൻ സർക്കാരിനോട് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി. ഇന്ത്യൻ ജനതക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന നിർണായക ഘട്ടത്തിലും നേപ്പാളിലേക്ക് ഒരു ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജിയോടും സർക്കാരിനോടും ഇന്ത്യയോടും നന്ദി പറയുന്നതായി ഒലി ട്വീറ്റ് ചെയ്തു.
ഗ്രാന്‍റ്സ് സഹായ പദ്ധതി പ്രകാരം രണ്ട് ദശലക്ഷം വാക്സിനുകൾ ബംഗ്ലാദേശിലേക്കും 1,50,000 ഡോസ് കൊവിഷീൽഡ് വാക്സിനുകൾ ഭൂട്ടാനിലേക്കും 1,00,000 ഡോസുകൾ മാലിദ്വീപിലെക്കും ഇന്ത്യ അയച്ചിരുന്നു.കൊവിഡിനെതിരെ പോരാടുന്ന നേപ്പാളിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.