കേരളം

kerala

ETV Bharat / international

എക്സിക്യുട്ടീവ് അവകാശങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി - പുഷ്പ കമല്‍ ദഹല്‍

2018ലാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ഏകീകരണം നടന്നത്. അതിനോടനുബന്ധിച്ച് അവകാശ കൈമാറ്റത്തെ കുറിച്ചുള്ള ധാരണയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് അവകാശം കൈമാറാന്‍ ഒലി വിസമ്മതിക്കുകയായിരുന്നു.

എക്സിക്യുട്ടീവ് അവകാശങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

By

Published : Nov 21, 2019, 7:58 AM IST

കാഠ്മണ്ഡു: ഭരണ കക്ഷിയുടെ എല്ലാ എക്സിക്യുട്ടീവ് അവകാശങ്ങളും കൈമാറാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി സമ്മതിച്ചതായി റിപ്പോര്‍ട്ട്. അവകാശങ്ങള്‍ പുഷ്പ കമല്‍ ദഹലിന് കൈമാറാന്‍ ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. 2018ലാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ഏകീകരണം നടന്നത്. ഈ സമയത്തു തന്നെ അവകാശ കൈമാറ്റത്തെ കുറിച്ചുള്ള ധാരണയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് അവകാശം കൈമാറാന്‍ ദഹല്‍ ആവശ്യപ്പെട്ടപ്പോള്‍ ഒലി വിസമ്മതിക്കുകയായിരുന്നു.
എക്സിക്യട്ടീവ് സ്ഥാനം വിട്ടുനല്‍കാന്‍ ഒലി വിമുഖത കാണിച്ചെന്നാണ് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയതത്. പ്രധാനമന്ത്രി എന്ന നിലയില്‍ സര്‍ക്കാറിന്‍റ കാര്യങ്ങള്‍ മാത്രമാകും ഇനി ഒലി നിര്‍വഹിക്കുക. ദഹല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ എക്സിക്യുട്ടീവ് പദവി വഹിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് പാര്‍ട്ടി വക്താവായ നാരായണ്‍ കാജി ശ്രേഷ്ഠ മാധ്യമങ്ങളെ അറിയിച്ചു.

ABOUT THE AUTHOR

...view details