കേരളം

kerala

By

Published : Jul 31, 2020, 7:17 AM IST

ETV Bharat / international

പര്‍വതാരോഹകര്‍ക്കായി മൗണ്ട് എവറസ്റ്റ് തുറന്ന് നേപ്പാള്‍

മൗണ്ട് എവറസ്റ്റ് അടക്കം രാജ്യത്തെ 414 കൊടുമുടികളാണ് പര്‍വതാരോഹകര്‍ക്കായി തുറന്ന് നല്‍കിയിരിക്കുന്നത്

Nepal opens Mt Everest  Mt Everest  opens Mt Everest  Nepal's Tourism Department  climbing permits  permits to mountaineers
Nepal opens Mt Everest

കാഠ്‌മണ്ഡു:കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന മൗണ്ട് എവറസ്റ്റിലേക്കും ഹിമാലയത്തിലെ മറ്റ് മല നിരകളിലേക്കും വീണ്ടും പ്രവേശനം അനുവദിച്ച് നേപ്പാള്‍ ടൂറിസം വകുപ്പ്. രാജ്യത്തെ 414 കൊടുമുടികളാണ് പര്‍വതാരോഹകര്‍ക്കായി തുറന്ന് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതല്‍ പര്‍വതാരോഹകര്‍ക്ക് പെര്‍മിറ്റ് നല്‍കിത്തുടങ്ങിയതായി ടൂറിസം വകുപ്പ് ഡയറക്ടർ മിരാ ആചാര്യ പറഞ്ഞു. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍, ട്രക്കിങ്, പര്‍വതാരോഹണം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ എല്ലാ ടൂറിസം പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പര്‍വതാരോഹണത്തില്‍ നിന്ന് മാത്രമായി പ്രതിവര്‍ഷം നാല് മില്യണ്‍ ഡോളറിലധികം നേപ്പാളിന് വരുമാനുമുണ്ടായിരുന്നു. നേപ്പാള്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ ടൂറിസം സീസണില്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വാറന്‍റൈന്‍ നടപടി ക്രമങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്ന് വരികയാണ്. അതിനാല്‍ രാജ്യത്തേക്ക് വിദേശ വിനോദ സഞ്ചാരികളുടെ വരവിനെക്കുറിച്ചുള്ള പദ്ധതികള്‍ നിലവില്‍ തയ്യാറാക്കിയിട്ടിലെന്നും മിര ആചാര്യ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നേപ്പാളില്‍ ഇതുവരെ 19,273 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, 49 പേർ മരിച്ചു.

ABOUT THE AUTHOR

...view details