കേരളം

kerala

സാഗർമാതാ സംബാദ്; മോദിയെ ക്ഷണിച്ച് നേപ്പാൾ

By

Published : Jan 24, 2020, 4:29 PM IST

"കാലാവസ്ഥാ വ്യതിയാനം, പർവതനിരകൾ, മനുഷ്യരാശിയുടെ ഭാവി" എന്ന വിഷയത്തിൽ സാഗർമാതാ സംബാദിന്‍റെ ആദ്യ പതിപ്പ് ഏപ്രിൽ 2 മുതൽ 4 വരെ നടക്കും.

Sagarmatha Sambaad forum  Indo-Nepalrelation  Narendra Modi  Climate Change  സാഗർമാതാ സാംബാദ്  സാഗർമാതാ സാംബാദ്; മോദിയെ ക്ഷണിച്ച് നേപാൾ  പ്രദീപ് കുമാർ ഗ്യാവലി\
സാഗർമാതാ സാംബാദ്

കാഠ്മണ്ഡു:ഏപ്രിലിൽ നടക്കുന്ന ആദ്യത്തെ സാഗർമാതാ സംബാദ് ഫോറത്തിൽ പങ്കെടുക്കാൻ നരേന്ദ്ര മോദിയെ നേപ്പാൾ പ്രധാനമന്ത്രി ക്ഷണിച്ചതായി വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി പറഞ്ഞു. ആഗോള, ദേശീയ, പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ഫോറത്തിന്‍റെ ലക്ഷ്യം. "കാലാവസ്ഥാ വ്യതിയാനം, പർവതനിരകൾ, മനുഷ്യരാശിയുടെ ഭാവി" എന്ന വിഷയത്തിൽ സാഗർമാതാ സാംബാദിന്‍റെ ആദ്യ പതിപ്പ് ഏപ്രിൽ 2 മുതൽ 4 വരെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ടെന്നും സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഗ്യാവാലി പറഞ്ഞു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉൾപ്പെടെ എല്ലാ സാർക്ക് രാജ്യങ്ങളിലെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും എല്ലാ പ്രാദേശിക നേതാക്കൾക്കും ആതിഥേയത്വം വഹിക്കുന്നതിൽ നേപ്പാളിന് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ സാഗർമാത (മൗണ്ട് എവറസ്റ്റ്) യുടെ പേരിലാണ് സംബാദ് (ഡയലോഗ്) നടക്കുന്നത്. വരാനിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് രാജ്യങ്ങൾക്കിടയിൽ പൊതുവായ ഒരു സമവായം ഉണ്ടാക്കുകയെന്നതാണ് ആദ്യ പതിപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് ഗ്യാവാലി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പർവത പരിസ്ഥിതിയും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് പങ്കെടുക്കുന്നവരിലും ലോകത്തിലും അവബോധം സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details