കേരളം

kerala

നേപ്പാളില്‍ വ്യോമഗതാഗതം നിർത്തിവെക്കുന്നത് മെയ് 15വരെ നീട്ടി

By

Published : Apr 25, 2020, 5:03 PM IST

നേപ്പാളില്‍ 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

nepal news  covid news  നേപ്പാൾ വാർത്ത  കൊവിഡ് വാർത്ത
നേപ്പാൾ

കാഠ്‌മണ്ഡു: നേപ്പാളില്‍ കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വ്യോമഗതാഗതം നിർത്തിവെക്കുന്നത് മെയ് 15 വരെ നീട്ടി. പ്രധാനമന്ത്രി കെപി ശർമ ഒലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ഉന്നതതല കോഡിനേഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. 48 പേർക്കാണ് നേപ്പാളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 11 പേർ വൈറസ് മുക്തരായതായി സ്ഥിരീകരിച്ചു. അതേസമയം വൈറസ് ബാധയെ തുടർന്ന് നേപ്പാളില്‍ ഇതവരെ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതേസമയം കൊവിഡ് ബാധയെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 27-ന് അവസാനിക്കും.

ABOUT THE AUTHOR

...view details