കാഠ്‌മണ്ഡു:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,513 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നേപ്പാളിൽ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 76,258 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 പേരാണ് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ജാഗേശ്വർ ഗൗതം പറഞ്ഞു. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 491 ആയി. 731 പേരാണ് രാജ്യത്ത് പുതിയതായി കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ ആകെ കെവിഡ് മുക്തരായവരുടെ എണ്ണം 55,371ആയി.
നേപ്പാളിലെ കൊവിഡ് കേസുകളുടെ എണ്ണം 76,258 ആയി - Nepal COVID-19 cases
10 പേരാണ് പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 491 ആയി
76,258 ആയി നേപ്പാളിലെ കൊവിഡ് കേസുകളുടെ എണ്ണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,891 കൊവിഡ് ടെസ്റ്റുകൾ നടത്തിയപ്പോൾ രാജ്യത്ത് നടത്തിയ ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 10,09,298 ആയി. ദേശീയ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ 934 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ 20,296 ആളുകളാണ് ചികിത്സയിലുള്ളത്.