നേപ്പാളിൽ കൊവിഡ് രോഗികൾ 64,122 ആയി - കൊവിഡ് അപ്ഡേറ്റ്സ്
നിലവിൽ നേപ്പാളിൽ 17,478 ചികിത്സയിൽ കഴിയുന്നുണ്ട്

നേപ്പാളിൽ കൊവിഡ് രോഗികൾ 64,122 ആയി
കാഠ്മണ്ഡു: നേപ്പാളിൽ 1,325 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 64,122 ആയി ഉയർന്നു. കൂടാതെ നേപ്പാളിൽ 10 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 411 ആയി. അതേസമയം നേപ്പാളിൽ 966 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46,233 ആയി. നിലവിൽ നേപ്പാളിൽ 17,478 ചികിത്സയിൽ കഴിയുന്നുണ്ട്.