ന്യൂഡല്‍ഹി:നേപ്പാള്‍ ഉള്‍പ്പടെയുള്ള അയൽ രാജ്യങ്ങളിൽ ബിജെപിയുടെ കാൽപ്പാടുകൾ വ്യാപിപ്പിക്കാൻ അമിത് ഷാ പദ്ധതിയിടുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്‍റെ പ്രസ്‌താവന പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. പ്രസ്‌താവനയില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയ നേപ്പാല്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി ട്വീറ്റിലൂടെ എതിര്‍പ്പറിയിച്ചു.
അമിത് ഷായുടെ പ്രസ്താവനയില്‍ ആശങ്ക രേഖപ്പെടുത്തി നേപ്പാള്‍
അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ ബിജെപിയുടെ കാൽപ്പാടുകൾ വ്യാപിപ്പിക്കുമെന്ന പ്രസ്താവനയാണ് ചര്‍ച്ചയാകുന്നത്
അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ ബിജെപിയുടെ കാൽപ്പാടുകൾ വ്യാപിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ നടന്ന പാർട്ടി യോഗത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞിരുന്നു. വിഷയത്തില്‍ ഇന്ത്യയിലെ നേപ്പാള്‍ അംബാസിഡര്‍ നിലമ്പർ ആചാര്യ നേപ്പാളും, ഭൂട്ടാൻ ജോയിന്‍റ് സെക്രട്ടറി അരിന്ദം ബാഗ്ചിയുമായി ഫോണില്‍ സംസാരിക്കുകയും അഭിപ്രായ വ്യത്യാസം വ്യക്തമാക്കുകയും ചെയ്‌തു. പാര്‍ലമെന്‍റിനെ പിരിച്ചുവിട്ട പ്രധാനമന്ത്രി ശര്‍മ ഒലി നേപ്പാളില്‍ വൻ രാഷ്‌ട്രീയ പ്രതിസന്ധിക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബിപ്ലബിന്‍റെ പ്രസ്താവന.