കാഠ്‌മണ്ഡു: പാർലമെന്‍റ് പിരിച്ചുവിടുന്നതിനെതിരെ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ (ദഹൽ-നേപ്പാൾ) വിദ്യാർത്ഥി യൂണിയൻ വ്യാഴാഴ്‌ച വൈകിട്ട് കാഠ്‌മണ്ഡുവിൽ ടോർച്ച് ലൈറ്റ് പ്രതിഷേധ പ്രകടനം നടത്തി. നൂറിലധികം വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
പാർലമെന്‍റ് പിരിച്ചുവിട്ടതിൽ കാഠ്‌മണ്ഡുവിൽ വിദ്യാർത്ഥി പ്രതിഷേധം - കാഠ്‌മണ്ഡുവിൽ വിദ്യാർത്ഥി പ്രതിഷേധം
ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ (ദഹൽ-നേപ്പാൾ) വിദ്യാർത്ഥി യൂണിയൻ നടത്തിയ ടോർച്ച് ലൈറ്റ് പ്രതിഷേധത്തിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു
![പാർലമെന്‍റ് പിരിച്ചുവിട്ടതിൽ കാഠ്‌മണ്ഡുവിൽ വിദ്യാർത്ഥി പ്രതിഷേധം nepal communist party students union communist party students union stages protest നേപ്പാൾ പാർലമെന്‍റ് കാഠ്‌മണ്ഡുവിൽ വിദ്യാർത്ഥി പ്രതിഷേധം നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി വിദ്യാർത്ഥി യൂണിയൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9998205-643-9998205-1608844627944.jpg)
പാർലമെന്‍റ് പിരിച്ചുവിട്ടതിൽ കാഠ്‌മണ്ഡുവിൽ വിദ്യാർത്ഥി പ്രതിഷേധം
പ്രതിഷേധക്കാർ പ്രധാനമന്ത്രി കെ പി ശർമ ഒലി, പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി എന്നിവരുടെ രാജി ആവിശ്യപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പ് ഒഴിവാക്കുന്നതിന് ഈ മാസം 20 നാണ് പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരി പാർലമെന്‍റിന്‍റെ ലോവർ അധോസഭ പിരിച്ചുവിട്ടത്.