കേരളം

kerala

ETV Bharat / international

നദിയിലേക്ക് ബസ്‌ മറിഞ്ഞ് എട്ട് പേർ മരിച്ചു

നേപ്പാളിലാണ് സംഭവം. മഗ ദൊറാലി ദോൽകഹയിൽ നിന്നും കാഠ്‌മണ്ഡുവിലേക്ക് വരുന്ന വഴിക്കാണ് ബസ്‌ അപകടത്തിൽപെട്ടത്.

നേപ്പാളിൽ നദിയിലേക്ക് ബസ്‌ മറിഞ്ഞ് എട്ട് പേർ മരിച്ചു

By

Published : Nov 3, 2019, 7:48 PM IST

കാഠ്‌മണ്ഡു: നേപ്പാളിലെ സുങ്കോഷി നദിയിലേക്ക് ബസ്‌ മറിഞ്ഞ് എട്ട് പേർ മരിച്ചു. മഗ ദൊറാലി ദോൽകഹയിൽ നിന്നും കാഠ്‌മണ്ഡുവിലേക്ക് വരുന്ന വഴിക്കാണ് ബസ്‌ അപകടത്തിൽപെട്ടത്. രാവിലെ ഒമ്പത് മണിക്ക് ബസ്‌ പുറപ്പെടുമ്പോൾ 34 പേർ ബസിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്നും എട്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും മഗ ദൊറാലി സബ് ഇൻസ്‌പെക്‌ടർ പ്രകാശ്‌ പാണ്ഡെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ABOUT THE AUTHOR

...view details