ലാഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ആരോഗ്യ നില വീണ്ടും വഷളായി. രക്തത്തില്‍ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഒക്ടോബര്‍ 22 നാണ് നവാസ് ഷെരീഫിനെ ലാഹോറിലെ സര്‍വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
നവാസ് ഷെരീഫിന്‍റെ ആരോഗ്യ നില വീണ്ടും വഷളായി - നവാസ് ഷെരീഫിന്‍റെ ആരോഗ്യ നില വീണ്ടും വഷളായി
പ്ലേറ്റ് ലെറ്റ് കൗണ്ടുകള്‍ കുറഞ്ഞതായി ഡോക്ടര്‍മാര്‍. പ്ലേറ്റ് ലെറ്റ് കൗണ്ട് 4500ല്‍ നിന്നും 2500 ആയി കുറഞ്ഞു.
നവാസ് ഷെരീഫിന്‍റെ ആരോഗ്യ നില വീണ്ടും വഷളായി
നേരത്തെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് ചില മരുന്നുകള്‍ നല്‍കിയതാണ് പ്ലേറ്റ് ലെറ്റ് കൗണ്ട് കുറഞ്ഞതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞിട്ടുണ്ടെന്നും പ്ലേറ്റ് ലെറ്റ് കൗണ്ട് 4500ല്‍ നിന്നും 2500 ആയി കുറഞ്ഞിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഇസ്ലാമാബാദ് ഹൈക്കോടതി നേരത്തെ ഷെരീഫിന് ജാമ്യം നല്‍കിയിരുന്നു. അഴിമതി കേസില്‍ ഏഴ് വര്‍ഷം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഷെരീഫ്.