കേരളം

kerala

ETV Bharat / international

മോദിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാനി ഗായിക - മോദിക്കെതിരെ ഭീഷണിയുമായി

മോദിക്കെതിരെ ചാവേറാക്രമണം നടത്തുമെന്നാണ് പുതിയ ഭീഷണി

മോദിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാനി ഗായിക റാബി പിർസാദ

By

Published : Oct 24, 2019, 4:43 AM IST

ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പിനെ ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാദമുണ്ടാക്കിയ പാകിസ്ഥാനി ഗായിക റാബി പിർസാദ പുതിയ ഭീഷണിയുമായി ചിത്രം പുറത്തു വിട്ടു . മോദിക്കെതിരെ ചാവേറാക്രമണം നടത്തുമെന്നാണ് പുതിയ ഭീഷണി . ബോംബ് ജാക്കറ്റുകൾ ധരിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് റാബി പോസ്റ്റ് ചെയ്‌തത്. ഈ ചിത്രത്തിന്‍റെ പേരില്‍ റാബി പിര്‍സാദയെ പരിഹസിക്കുന്ന ഇന്ത്യക്കാരുടെ കമന്‍റുകള്‍ ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും നിറയുകയാണ്. പാകിസ്ഥാനിലെ ദേശീയ വസ്‌ത്രമാണോ ബോംബ് ജാക്കറ്റ് എന്നാണ് അവരുടെ ചോദ്യം. ഒരു മാസം മുന്‍പാണ് പിര്‍സാദ പാമ്പ് വീഡിയോ പുറത്തു വിട്ടത്.

ABOUT THE AUTHOR

...view details