കേരളം

kerala

ETV Bharat / international

മ്യാൻമറിന്‍റെ വിദേശനയത്തിൽ മാറ്റമുണ്ടാകില്ല: പ്രതിരോധ മേധാവി

അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതിനു ശേഷം പൊതുജനങ്ങൾക്ക് നൽകിയ ആദ്യത്തെ ടെലിവിഷൻ സന്ദേശത്തിലാണ് ഹേലിംഗ് സൈന്യത്തിന്‍റെ വിദേശ നയത്തെക്കുറിച്ച് സൂചിപ്പിച്ചത്.

Myanmar to have friendly ties with all countries  Defence chief statement on all countries relation  Myanmar relation with all countries  Myanmar latest update  Myanmar news  മ്യാൻമറിന്‍റെ വിദേശനയം  സെൻ-ജെൻ- മിൻ ആംഗ് ഹേലിംഗ്  മ്യാൻമർ സൈനിക മേധാവി  myanmar militry coup
മ്യാൻമറിന്‍റെ വിദേശനയത്തിൽ മാറ്റമുണ്ടാകില്ല: പ്രതിരോധ മേധാവി

By

Published : Feb 9, 2021, 4:13 PM IST

യാങ്കോൺ: എല്ലാ രാജ്യങ്ങളുമായും സൗഹൃദപരമായ സഹകരണം പുലർത്തുമെന്നും മ്യാൻമറിന്‍റെ വിദേശ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും കമാൻഡർ-ഇൻ-ചീഫ് ഓഫ് ഡിഫൻസ് സർവ്വീസസ് സെൻ-ജെൻ- മിൻ ആംഗ് ഹേലിംഗ് അറിയിച്ചു. അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതിനു ശേഷം പൊതുജനങ്ങൾക്ക് നൽകിയ ആദ്യത്തെ ടെലിവിഷൻ സന്ദേശത്തിലാണ് ഹേലിംഗ് സൈന്യത്തിന്‍റെ വിദേശ നയത്തെക്കുറിച്ച് സൂചിപ്പിച്ചത്. സാമ്പത്തിക നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും സൈനിക മേധാവി അറിയിച്ചിട്ടുണ്ട്.

ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹേലിംഗിന്‍റെ വിശദീകരണം. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിലെ അഴിമതിയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്വേഷിക്കും. തുടർന്ന് രാജ്യത്ത് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുമെന്നും സൈനിക മേധാവി അറിയിച്ചു. കൊവിഡ് പ്രവർത്തനങ്ങൾക്കും വാക്‌സിൻ വിതരണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details