കേരളം

kerala

ETV Bharat / international

മ്യാൻമർ പ്രക്ഷോഭം; 828 പേർ കൊല്ലപ്പെട്ടതായി അസിസ്‌റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് - Myanmar

ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിലെ ഭരണം സൈന്യം ഏറ്റെടുത്തത്.

828 people killed so far in Myanmar since Feb 1 military coup  അസിസ്‌റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ്  മ്യാൻമർ പ്രക്ഷോഭം  മ്യാൻമർ പ്രക്ഷോഭം മരണം  എഎപിപി  military coup  Myanmar military coup  Myanmar  Myanmar military coup death
മ്യാൻമർ പ്രക്ഷോഭം

By

Published : May 27, 2021, 7:26 AM IST

യാങ്കോൺ: മ്യാൻമർ പ്രക്ഷോഭത്തിൽ ഇതുവരെ 828 പേർ കൊല്ലപ്പെട്ടതായി അസിസ്‌റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി). പ്രക്ഷോഭത്തെ തുടർന്ന് 4,330 പേർ തടങ്കലിലായെന്നും എഎപിപി അറിയിച്ചു.

അതേ സമയം ജൂൺ ഒന്നിന് മ്യാൻമറിൽ സൈനിക സർക്കാർ പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ പട്ടാള ഭരണത്തിനെതിരെ ശബ്‌ദമുയർത്തിയ അധ്യാപകരും വിദ്യാർഥികളും വിയോജിപ്പ് പ്രകടിപ്പിക്കുമെന്നാണ് വിവിധ തലങ്ങളിൽ നിന്നുയർന്നു വരുന്ന അഭിപ്രായം. നിരവധി അധ്യാപകർ ഉൾപ്പെടെ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരോട് ഏപ്രിൽ 30ന് ജോലിയിൽ തിരികെ പ്രവേശിക്കാനാണ് ഭരണകൂടം നൽകിയിരിക്കുന്ന നിർദേശം. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്.

ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിലെ ഭരണം സൈന്യം ഏറ്റെടുക്കുകയും ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തത്. ഇത് വൻ പ്രതിഷേധത്തിനും ആക്രമണങ്ങൾക്കും കാരണമാകുകയുമായിരുന്നു.

Also Read:മ്യാന്‍മര്‍ പ്രക്ഷോഭം: 13 സുരക്ഷ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details