യാങ്കോൺ:മ്യാൻമറിൽ ഭരണകക്ഷിയുടെ പുറത്താക്കപ്പെട്ട മുതിർന്ന അംഗത്തെ പട്ടാളം അറസ്റ്റ് ചെയ്തു. ആങ് സാൻ സൂചിയുടെ ദീർഘകാല വിശ്വസ്തനാണ് അറസ്റ്റ് ചെയ്യപ്പെട്ട 79 കാരനായ വിൻ ഹെറ്റൻ. യാങ്കോണിലെ വീട്ടിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. പട്ടാളത്തിനുളള സ്വാധീനം ഉറപ്പിക്കുന്നതിനായി മ്യാൻമർ സർക്കാരിനെ സൈന്യം അട്ടിമറിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 10 വർഷമായി ആങ് സാൻ സൂചിയും സർക്കാരും നടത്തി വന്ന ജനാധിപത്യ പരിഷ്‌കാരങ്ങൾക്കാണ് അവസാനമായത്.
ഭരണകക്ഷിയുടെ പുറത്താക്കപ്പെട്ട മുതിർന്ന അംഗത്തെ മ്യാൻമർ പട്ടാളം അറസ്റ്റ് ചെയ്തു - Myanmar junta arrests senior member of ousted ruling party
ആങ് സാൻ സൂചിയുടെ ദീർഘകാല വിശ്വസ്തനാണ് അറസ്റ്റ് ചെയ്യപ്പെട്ട 79 കാരനായ വിൻ ഹെറ്റൻ

ഭരണകക്ഷിയുടെ പുറത്താക്കപ്പെട്ട മുതിർന്ന അംഗത്തെ മ്യാൻമർ പട്ടാളം അറസ്റ്റ് ചെയ്തു
സർക്കാരിനെ അട്ടിമറിച്ച സൈന്യം സൂചിയെയും മറ്റു മുതിന്ന രാഷ്‌ട്രീയ നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തു. 1962- മുതൽ അരനൂറ്റാണ്ടോളം പട്ടാളം ഭരിച്ച മ്യാൻമറിൽ സൂചിയുടെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിലേറിയത് 2015 ലാണ്. 15 വർഷം വീട്ടു തടങ്കലിൽ കിടന്ന് ജനാധിപത്യ സമരം നടത്തിയാണ് സൂചി മ്യാൻമറിന്‍റെ അധികാരത്തിലെത്തിയത്.