നയ്‌പിത്ത്യോ: ചൈനക്കെതിരെ മ്യാൻമറിൽ പ്രതിഷേധം. സൈനിക സ്വേച്ഛാധിപതി ജനറൽ മിൻ ആംഗ് ഹേലിംഗിനെ പിന്തുണച്ചതിനാണ് ചൈനക്കെതിരെ പ്രതിഷേധവുമായി മ്യാൻമർ ജനത തെരുവിലിറങ്ങിയത്. സമാധാനം ആഗ്രഹിക്കുന്നവരുടെ ഇടയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്ന ചൈനയാണ് യഥാർഥ കുറ്റവാളികളെന്നും പ്രതിഷേധക്കാർ പറഞ്ഞു. "സൈനിക സ്വേച്ഛാധിപതിയെ പിന്തുണയ്ക്കുന്നത് നിർത്തുക" എന്നെഴുതിയ ബാനർ വഹിച്ചുകൊണ്ട് എല്ലാ വിഭാഗങ്ങളിലെയും ആൾക്കാർ പ്രായഭേദമന്യേ തെരുവിലിറങ്ങിയായിരുന്നു പ്രതിഷേധം.
ചൈനക്കെതിരെ പ്രതിഷേധിച്ച് മ്യാൻമർ ജനത - മ്യാൻമർ പ്രതിഷേധം
നേരത്തെ മ്യാൻമറിൽ ജനറൽ മിൻ ആങ് ഹേലിംഗിനെതിരെ ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധിച്ചിരുന്നു
ചൈനക്കെതിരെ പ്രതിഷേധിച്ച് മ്യാൻമർ ജനത
നേരത്തെ മ്യാൻമറിൽ ജനറൽ മിൻ ആങ് ഹേലിംഗിനെതിരെ ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധിച്ചിരുന്നു. ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിന്‍റെ സൈന്യം വോട്ടിംഗ് തട്ടിപ്പ് ആരോപിച്ച് നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചത് .