പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്മുൻ പാക് പ്രസിഡന്‍റ്പര്‍വേസ് മുഷറഫ്.പാകിസ്ഥാൻഒരു അണുബോംബ് കൊണ്ട്ഇന്ത്യയെ ആക്രമിച്ചാല്‍, ഇന്ത്യ 20 എണ്ണം ഉപയോഗിച്ച് നമ്മെ ഇല്ലാതാക്കി കളയും. അതിനാൽആദ്യം തന്നെ 50 ബോംബുകളുപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.യുഎഇയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നുമുഷറഫിന്‍റെപ്രസ്താവന.
ഇന്ത്യയെ തകർക്കണമെങ്കില്‍..! ഉപദേശവുമായി മുഷറഫ് - പാകിസ്ഥാൻ
" നമ്മള്‍ ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാല്‍ അവര്‍ക്ക് 20 ബോംബ് ഉപയോഗിക്കാന്‍ സാധിക്കില്ല."
![ഇന്ത്യയെ തകർക്കണമെങ്കില്‍..! ഉപദേശവുമായി മുഷറഫ്](https://etvbharatimages.akamaized.net/etvbharat/images/768-512-2540232-781-19848358-fd5d-4c02-8927-a211f6614be0.jpg)
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും അപകടകരമായ നിലയിലേക്കെത്തിയിരിക്കുകയാണ്.'ഞങ്ങള്‍ ഒരു അണുബോംബ് കൊണ്ട് ഇന്ത്യയെ അക്രമിച്ചാല്‍ 20 അണുബോംബ് കൊണ്ടായിരിക്കും അയല്‍ രാജ്യം ഇതിനെ നേരിടുക. ആദ്യം തന്നെ 50 ബോംബുകളുപയോഗിച്ച് ആക്രമിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി.നമ്മള്‍ ആദ്യം തന്നെ 50 ബോംബ് ഉപയോഗിച്ചാല്‍ അവര്‍ക്ക് 20 ബോംബ് ഉപയോഗിക്കാന്‍ സാധിക്കില്ല ' മുഷറഫ് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട്ഒരാഴ്ചപിന്നിടുമ്പോഴാണ് മുൻ പ്രസിഡന്‍റിന്‍റെ ഉപദേശമെന്നതും ശ്രദ്ധേയമാണ്.