കേരളം

kerala

ETV Bharat / international

കശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ - Must show solidarity with Kashmir

അരമണിക്കൂര്‍ സമയമാണ് കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാന്‍ മാറ്റി വക്കുന്നത്

കശ്മീര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

By

Published : Aug 30, 2019, 9:59 AM IST

Updated : Aug 30, 2019, 11:04 AM IST

ഇസ്ലാമാബാദ്: ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ന് അരമണിക്കൂര്‍ കശ്മീരിനായി മാറ്റിവക്കാന്‍ ഇമ്രാന്‍ ഖാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഉച്ചക്ക് 12 മുതല്‍ 12.30 വരെയുള്ള അരമണിക്കൂര്‍ സമയമാണ് കശ്മീരിനായി പാകിസ്ഥാന്‍ മാറ്റിവക്കുക. പാക് പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ പാക്കിസ്ഥാനികളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഫാസിസ്റ്റ് നടപടിക്കും 24 ദിവസമായി തുടരുന്ന നിരോധനാജ്ഞക്കും എതിരാണ് ഇന്ന് നടക്കാന്‍ പോകുന്ന ഐക്യദാര്‍ഢ്യം.

Last Updated : Aug 30, 2019, 11:04 AM IST

ABOUT THE AUTHOR

...view details