മോസ്‌കോയിൽ 8,300 കടന്ന് കൊവിഡ് മരണം - കൊവിഡ് മോസ്‌കോ
ന്യുമോണിയ ബാധിതരാണ് മരിച്ചവരിൽ ഭൂരിഭാഗവും
മോസ്‌കോ
മോസ്‌കോ: കഴിഞ്ഞ 24 മണിക്കൂറിനിടെ മോസ്‌കോയിൽ റിപ്പോർട്ട് ചെയ്‌തത് 75 കൊവിഡ് മരണങ്ങൾ. ഇതോടെ റഷ്യൻ തലസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് മരണങ്ങൾ 8,308 ആയി. ന്യുമോണിയ ബാധിതരാണ് മരിച്ചവരിൽ ഭൂരിഭാഗവും. 75 ന്യുമോണിയ രോഗികൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസവും മോസ്‌കോയിൽ 74 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച 6,902 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.