അഫ്‌ഗാനിസ്ഥാനിൽ സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ മരിച്ചു - Mortar round hits house in afghanistan,
കുട്ടികളുണ്ടായിരുന്ന വീട്ടിൽ മോർട്ടർ റൗണ്ട് വന്ന് ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം.
അഫ്‌ഗാനിസ്ഥാനിൽ മോർട്ടർ റൗണ്ട് സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ മരിച്ചു
കാബൂൾ:അഫ്‌ഗാനിസ്ഥാനിലെ ഡഷ്‌ട് -ഇ-ആർച്ചി ജില്ലയിലുണ്ടായ മോർട്ടർ റൗണ്ട് സ്ഫോടനത്തിൽ മൂന്ന് കുട്ടികൾ മരിച്ചു. കുട്ടികളുണ്ടായിരുന്ന വീട്ടിൽ മോർട്ടർ റൗണ്ട് വന്ന് ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം. സുരക്ഷാ സേനയുടെ മോർട്ടറായിരുന്നു ഇതെന്ന് പ്രദേശവാസി ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുരക്ഷാ സേന പ്രതികരിച്ചിട്ടില്ല.