ന്യൂഡൽഹി: ചൈനയോടുള്ള സമീപനം ചർച്ച ചെയ്യുന്നതിനായി ജി7 ന്‍റെ ഭാഗമാകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡിനെ തുടർന്ന് ജി7 യോഗം സെപ്റ്റംബർ വരെ നീട്ടിവെക്കാനും ചൈനയെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള പദ്ധതി ചർച്ച ചെയ്യാൻ ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരെ ക്ഷണിക്കാനും ട്രംപ് തീരുമാനിച്ചു.
ജി7 ഉച്ചകോടിയുടെ ഭാഗമാകാനുള്ള ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മോദി - ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മോദി
കൊവിഡിനെ തുടർന്ന് ജി7 യോഗം സെപ്റ്റംബർ വരെ നീട്ടിവെക്കാനും ചൈനയുടെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള പദ്ധതി ചർച്ച ചെയ്യാൻ ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരെ ക്ഷണിക്കാനും ട്രംപ് തീരുമാനിച്ചു.
വുഹാനിൽ നിന്ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതൽ യുഎസും ചൈനയും തുറന്ന ഏറ്റുമുട്ടലിലാണ്. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുകയാണ്. അക്രമാസക്തമായ നിലപാട് പരിഹരിക്കാൻ രണ്ട് ഏഷ്യൻ ഭീമന്മാർക്കിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നയതന്ത്ര മാർഗങ്ങൾ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് ഇന്ത്യയും ചൈനയും അറിയിച്ചത്. ഈ സാഹചര്യത്തിലാണ് യുഎസിൽ നടക്കാനിരിക്കുന്ന അടുത്ത ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയെ ട്രംപ് ക്ഷണിച്ചത്.