ബാഗ്‌ദാദ്: അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍. ബാഗ്‌ദാദിലെ യുഎസ് ബാലാദ് വ്യോമതാവളത്തിലേക്ക് ഇറാന്‍ റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു റോക്കറ്റ് ഗ്രീൻ സോണിനുള്ളിൽ പതിച്ചെന്നും അടുത്തത് എൻക്ലേവിലാണ് പതിച്ചതെന്നും ഇറാന്‍ ആർമി സെക്യൂരിറ്റി ഓഫീസർ അറിയിച്ചു. യുഎസ് കോമ്പൗണ്ടിൽ സൈറൻസ് മുഴങ്ങിയതായും യുഎസ് ബാലാദ് വ്യോമതാവളത്തിൽ കത്യുഷ റോക്കറ്റുകൾ പതിച്ചതായും സുരക്ഷാ വൃത്തങ്ങളും ഇറാഖ് സൈന്യവും അറിയിച്ചു.
ബാഗ്‌ദാദ് വ്യോമാക്രമണം; ഇറാന്‍ തിരിച്ചടിച്ചെന്ന് റിപ്പോർട്ട് - ഇറാഖ് ആർമി സെക്യൂരിറ്റി ഓഫീസർ
യുഎസ് കോമ്പൗണ്ടിൽ സൈറൻസ് മുഴങ്ങിയതായും യുഎസ് ബാലാദ് വ്യോമതാവളത്തിൽ കത്യുഷ റോക്കറ്റുകൾ പതിച്ചതായും സുരക്ഷാ വൃത്തങ്ങളും ഇറാഖ് സൈന്യവും അറിയിച്ചു.
ബാഗ്‌ദാദ് വ്യോമാക്രമണം; ഇറാഖ് തിരിച്ചടിച്ചെന്ന് റിപ്പോർട്ട്
യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയുടെ കൊല്ലപ്പെട്ടതോടെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്. ഉത്തര കരോലിനയിലെ ഫോര്‍ട്ട് ബ്രാഗിലുള്ള 82 -ാം എയര്‍ബോണ്‍ ഡിവിഷനിലെ മൂവായിരം സൈനികരെ സംഘര്‍ഷ സാധ്യതയുള്ള പശ്ചിമേഷ്യന്‍ മേഖലയിലേക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.