ഇസ്ലാമാബാദ്:പേഷാവറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീകൊളുത്തി കൊന്നു. മൃതദേഹം വലിച്ചിഴച്ച് വയലിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇതിന് തെളിവ് ലഭിച്ചെന്നും പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണ്.
പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീകൊളുത്തി കൊന്നു - Minor girl burnt to death in Pakistan
മൃതദേഹം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു
![പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീകൊളുത്തി കൊന്നു Minor girl burnt to death in Peshawar Minor girl burnt to death പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീവെച്ച് കൊലപ്പെടുത്തി പെൺകുട്ടിയെ തീവെച്ച് കൊലപ്പെടുത്തി പേഷാവറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീവെച്ച് കൊലപ്പെടുത്തി പെൺകുട്ടിയെ തീവെച്ച് കൊലപ്പെടുത്തി Minor girl burnt to death in Pakistan minor girl killed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9614408-931-9614408-1605944902704.jpg)
പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീവെച്ച് കൊലപ്പെടുത്തി
വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. മിലറ്റ് ഇസ്ലാമിയ സ്‌കൂളിലും കോച്ചിങ് അക്കാദമിയിലും ദിവസവും പോകുമായിരുന്നുവെന്നും വീട്ടിൽ നിന്നും 300-400 മീറ്റർ അകലെയാണ് ഈ സ്ഥാപനങ്ങളെന്നും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഗ്രാമത്തിൽ സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതേ ഗ്രാമത്തിൽ ആൺകുട്ടിയെ വയറ് കീറി കൊല്ലപ്പെട്ട രീതിയിലും കണ്ടെത്തിയിരുന്നു. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.