പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തോക്കിൻമുനയിൽ പീഡിപ്പിച്ചു - പ്രതി പിടിയിൽ
പാകിസ്ഥാൻ ലാഹോർ സ്വദേശിയായ കുട്ടി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോർ ടൗൺ പ്രദേശത്ത് ഏഴ് വയസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കടയുടമ ബലാത്സംഗത്തിനിരയാക്കി. ഇതേ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കടയുടമയ്‌ക്കെതിരെ കേസെടുക്കുകയും തുടർന്ന് 35 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. എഫ്‌ഐആർ പ്രകാരം കുട്ടിയെ കടയുടെ ഒരു ഭാഗത്ത് കൊണ്ടുപോയി തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയും തുടർന്ന് കുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടതോടെ ഒളിവിൽ പോവുകയുമായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.