ലാഹോർ: ഓൺലൈൻ ഗെയിമായ പബ്‌ജി കളിക്കുന്നതിനെ ശാസിച്ചതിനെ തുടർന്ന് 14കാരൻ അമ്മയേയും സഹോദരങ്ങളെയും വെടിവച്ച് കൊലപ്പെടുത്തി. 45കാരിയായ നാഹിദ് മുബാരക്, സഹോദരങ്ങളായ 22കാരൻ തൈമർ, 17, 11 പ്രായമുള്ള സഹോദരിമാർ എന്നിവരെയാണ് 14കാരൻ കൊലപ്പെടുത്തിയത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.
പഠനത്തിൽ ശ്രദ്ധ നൽകാതെ പബ്‌ജിയിൽ കൂടുതൽ സമയം ചെലവഴിച്ചതിനെ തുടർന്ന് അമ്മ നാഹിദ് 14കാരന് പല തവണ ശാസിച്ചിരുന്നു. ശാസനയെ തുടർന്ന് അമ്മയുടെ തോക്ക് കൈക്കലാക്കിയ 14കാരൻ കുടുംബാംഗങ്ങളെ വെടിവയ്‌ക്കുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന നാഹിദ് കുടുംബത്തിന്‍റെ സംരക്ഷണം കണക്കിലെടുത്താണ് തോക്കിന് ലൈസൻസ് നേടിയത്.