ഇസ്ലാമാബാദ്: മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന രേഖാചിത്രങ്ങളിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭങ്ങള്‍ പാകിസ്ഥാനില്‍ തുടരുന്നു. തീവ്ര ഇസ്‌ലാമിക പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായ്ക് പാകിസ്ഥാന്‍റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേർ രാജ്യതലസ്ഥാനത്തെ പ്രധാന റോഡില്‍ അണിനിരന്ന് പ്രതിഷേധിച്ചു.
നബിയുടെ കാരിക്കേച്ചര്‍; പാകിസ്ഥാനില്‍ പ്രക്ഷോഭം തുടരുന്നു - ഫ്രാൻസിനെതിരെ പ്രതിഷേധം
ഫ്രാൻസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഫ്രാൻസിലെ പാകിസ്ഥാൻ അംബാസിഡന്‍റെ തിരിച്ചുവിളിക്കണമെന്നും പാകിസ്ഥാനിലുള്ള ഫ്രഞ്ച് പ്രതിനിധിയെ ഫ്രാൻസിലേക്ക് മടക്കി അയക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. കാരിക്കേച്ചറുകള്‍ക്കെതിരെ ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേല്‍ മാക്രോണ്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ ഫ്രാൻസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതിഷേധക്കാര്‍ സമാധാനപരമായി പിരിഞ്ഞ് പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ചിലയിടങ്ങളില്‍ അക്രമാസക്തമായി. സമരക്കാരുമായി പൊലീസ് പലയിടങ്ങളിലും ഏറ്റുമുട്ടി. യാതൊരു കാരണവുമില്ലാതെ പൊലീസ് തങ്ങളെ കൈയേറ്റം ചെയ്‌തതെന്ന് പ്രതിഷേധക്കാരും പരാതിപ്പെട്ടു.