ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക് പഞ്ചാബ് മന്ത്രി ഫയസുല്‍ ഹസ്സൻ ചോഹൻ. മസൂദ് അസ്ഹര്‍മരിച്ചെന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് തൊട്ടടുത്ത ദിവസമാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അസ്ഹറെന്നും മന്ത്രി പറഞ്ഞു.ഇന്ത്യൻ വ്യോമാക്രമണത്തില്‍ പരിക്കേറ്റ അസ്ഹര്‍പാകിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വച്ച് മരിച്ചുവെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ല: പാക് പഞ്ചാബ് മന്ത്രി - പാക് പഞ്ചാബ് മന്ത്രി
മസൂദിന്‍റെ മരണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് പാക് പഞ്ചാബ് മന്ത്രി ഫയസുല്‍ ഹസ്സൻ ചോഹൻ. മസൂദ് ജീവിച്ചിരിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.
മസൂദ് അസ്ഹര്‍ പാകിസ്ഥാനിലുണ്ടെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജയ്ഷെ മുഹമ്മദ് തലവൻ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. വീട്ടില്‍ നിന്നും പുറത്ത് പോകാൻ കഴിയാത്ത വിധം അസുഖബാധിതനായിരുന്നു അസ്ഹറെന്നും ഖുറേഷി പറഞ്ഞിരുന്നു. മസൂദ് അസ്ഹറിനെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കിയാല്‍ മാത്രമെനടപടിയെടുക്കുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
40 ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ മസൂദ് അസ്ഹര്‍ തലവനായ ജയ്ഷെ മുഹമ്മദായിരുന്നു. തുടര്‍ന്ന്അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തിപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26ന് ഇന്ത്യ ബലാകോട്ടിലെ ജയ്ഷെ ക്യാമ്പുകളില്‍വ്യോമാക്രമണം നടത്തി. ഇതിനിടെ പാക് പിടിയിലകപ്പെട്ട വിങ് കമാൻഡര്‍ അഭിനന്ദൻ വര്‍ധമാനെ പാകിസ്ഥാൻ വിട്ടയക്കുകയും ചെയ്തു.