ഇസ്ലാമാബാദ്: ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫിനെയും(പി.ടി.ഐ) പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും കൊവിഡ് മഹാമാരിയോട് ഉപമിച്ച് പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) വൈസ് പ്രസിഡന്‍റ് മറിയം നവാസ് ഷെരീഫ്. അടുത്ത കാലത്താണ് കൊവിഡ് ലോകത്ത് പടർന്ന് പിടിച്ചതെന്നും പാകിസ്ഥാനിർ ഇത് 2018 മുതൽ നിലവിലുണ്ടെന്നും ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ ഗുപിസിൽ നടന്ന പൊതുസമ്മേളനത്തിൽ മറിയം പറഞ്ഞു. പാകിസ്ഥാനിൽ പടർന്ന് പിടിച്ച മഹാമാരിയെ മാസ്ക് ധരിച്ചതുകൊണ്ട് തടഞ്ഞ് നിർത്താനാവില്ലെന്നും മറിയം നവാസ് ഷെരീഫ് പറഞ്ഞു. ഞായറാഴ്ച നടക്കാനിരിക്കുന്ന ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു മറിയം നവാസ് ഷെരീഫ്.
ഇമ്രാൻ ഖാനും പാർട്ടിയും പാകിസ്ഥാനിൽ പടർന്ന് പിടിച്ച മഹാമാരിയെന്ന് മറിയം നവാസ് ഷെരീഫ് - ഇസ്ലാമാബാദ്
പാകിസ്ഥാനിൽ പടർന്ന് പിടിച്ച മഹാമാരിയെ മാസ്ക് ധരിച്ചതുകൊണ്ട് തടഞ്ഞ് നിർത്താനാവില്ലെന്നും മറിയം നവാസ് ഷെരീഫ് പറഞ്ഞു
ഇമ്രാൻ ഖാനും പാർട്ടിയും പാകിസ്ഥാനിൽ പടർന്ന് പിടിച്ച മഹാമാരിയെന്ന് മറിയം നവാസ് ഷെരീഫ്
ഇമ്രാൻ ഖാന്‍റെ പാർട്ടിയായ 'ടേൺകോട്ട്സ്' പാകിസ്ഥാനിൽ പടർന്ന് പിടിക്കുന്ന രോഗത്തിന്‍റെ പേരാണെന്നും ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ ഇരിക്കാൻ അർഹനല്ലെന്നും മറിയം നവാസ് ഷെരീഫ് കൂട്ടിച്ചേർത്തു.