ചൈനയില്‍ തകര്‍ന്ന ഹോട്ടലിനടിയില് നിന്നും 69 മണിക്കൂറിന് ശേഷം ഒരാളെ രക്ഷപ്പെടുത്തി
കൊവിഡ് 19 വൈറസ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലായിരുന്നു കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്. അപകടത്തില്‍ 20 പേര് മരിച്ചിരുന്നു
ബെയ്ജിങ്: ചൈനയില്‍ തകര്‍ന്ന് വീണ ഹോട്ടല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 69 മണിക്കൂറിന് ശേഷം ഒരാളെ രക്ഷപ്പെടുത്തി. കൊവിഡ് 19 വൈറസ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടലായിരുന്നു കഴിഞ്ഞ ദിവസം തകര്‍ന്നു വീണത് . സംഭവത്തില്‍ 20 പേര് മരിച്ചിരുന്നു. 9 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപ്പെടുത്തിയ ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം നടന്ന് 52 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അമ്മയെയും 10 വയസുകാരനെയും രക്ഷപ്പെടുത്തിയിരുന്നു.