മാലി:മാലിദ്വീപിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 280 കൊവിഡ് കേസുകളാണ് ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാലിയിൽ നിന്നുള്ള 83 കാരിയാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യമന്ത്രി അബ്ദുല്ല ആമീൻ അറിയിച്ചു.
മാലിദ്വീപിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു - മാലിദ്വീപിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു
83 കാരിയാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യമന്ത്രി അബ്ദുല്ല ആമീൻ അറിയിച്ചു.
മാലിദ്വീപിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തിലെ ടൂറിസ്റ്റ് റിസോർട്ടുകളിൽ ആദ്യ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അധികൃതർ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
എന്നിരുന്നാലും തലസ്ഥാന ദ്വീപിലെയും വിദൂര ദ്വീപുകളിലെയും രോഗികളുടെ എണ്ണത്തിൽ പെട്ടന്നാണ് വർദ്ധനവുണ്ടായത്.