മാലി: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായതില്‍ നന്ദിയുമായി മാല്‍ഡീവ്‌സ്. വിദേശകാര്യമന്ത്രിയായ അബ്‌ദുള്ള ഷാഹിദ് ആണ് ഇന്ത്യക്ക് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്‌തത്. കൊവിഡ് 19ന് ഫലപ്രദമെന്ന് കരുതുന്ന ആന്‍റി മലേറിയല്‍ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വേണമെന്ന ആവശ്യവുമായി മാല്‍ഡീവ്‌സ് ഇന്ത്യയെ സമീപിച്ചിരുന്നു. നേരത്തെ 48 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ക്കായി യുഎസ് ഇന്ത്യയെ സമീപിച്ചിരുന്നു. ഇതില്‍ 35.82 ലക്ഷം മരുന്നുകള്‍ ഇന്ത്യ അനുവദിച്ചിരുന്നു.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായതില്‍ നന്ദിയറിയിച്ച് മാല്‍ഡീവ്‌സ് - Maldives
കൊവിഡ് 19 ഫലപ്രദമെന്ന് കരുതുന്ന ആന്‍റി മലേറിയല്‍ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വേണമെന്ന ആവശ്യവുമായി മാല്‍ഡീവ്‌സ് ഇന്ത്യയെ സമീപിച്ചിരുന്നു.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായതില്‍ നന്ദിയുമായി മാല്‍ഡിവിസ്
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യവുമായി സ്പെയിന്‍,ജര്‍മനി,ബഹറെയിന്‍,ബ്രസീല്‍, നേപ്പാള്‍,ഭൂട്ടാന്‍,ശ്രീലങ്ക,അഫ്‌ഗാനിസ്ഥാന്‍,മാല്‍ഡിവിസ്,ബ്ലംഗാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിരുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും മരുന്ന് അനുവദിച്ചതില്‍ ഇന്ത്യയ്‌ക്ക് നന്ദിയറിയിച്ചിട്ടുണ്ട്.