മലേഷ്യയിലേക്ക് അനധികൃതമായി കുടിയേറിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മലേഷ്യൻ സർക്കാർ പൊതു മാപ്പ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി. ഇതോടെ നാട്ടിലേയ്ക്ക് മടങ്ങാനാകാത്ത കുടിയേറ്റക്കാർക്ക് ഇന്ത്യയിലേക്ക് തിരികെ പോകുവാൻ അവസരം ലഭിക്കും. പദ്ധതി പ്രകാരം കീഴടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകില്ല.
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാർക്ക് മലേഷ്യൻ സർക്കാരിന്‍റെ പൊതുമാപ്പ്
ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി. വിസയോ, തൊഴില്‍ കരാറോ ഇല്ലാതെ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മലേഷ്യയിലുണ്ട്. പദ്ധതി പ്രകാരം കീഴടങ്ങുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകില്ല.
തൊഴിൽ കരാർ,വിസ,വർക്ക് പെർമിറ്റ് എന്നിവ ഇല്ലാതെ നിരവധി ഇന്ത്യക്കാരാണ് മലേഷ്യയിൽ ജോലി ചെയ്യുന്നത്. അംഗീകൃത വിസ ഇല്ലാത്തവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ വളരെ മോശമാണ്. വേതനം നൽകാതിരിക്കുക, പാസ്‌പോർട്ട് പിടിച്ച് വയ്ക്കുക, മെഡിക്കൽ സൗകര്യം നൽകാതെ അസുഖം ബാധിക്കുമ്പോൾ ഉപേക്ഷിക്കുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളാണ് നേരിടേണ്ടിവരിക. ഇത്തരത്തിൽ മലേഷ്യയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്വമേധയാ എമർജൻസി സർട്ടിഫിക്കറ്റ്, എമിഗ്രേഷൻ ക്ലിയറൻസ് എന്നിവ നൽകുന്നുണ്ട്.
പൊതു മാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുവാൻ യാത്രാ രേഖകൾ, പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, വിമാന ടിക്കറ്റ്, എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേണ്ട പിഴ തുകയായ 700 മലേഷ്യൽ റിങ്കറ്റ് എന്നിവയാണ് വേണ്ടത്.