ക്വാലാലംപൂര്‍: സൈനിക അട്ടിമറിക്കിടെയും 1,200 മ്യാൻമർ കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഒരുങ്ങി മലേഷ്യന്‍ സർക്കാർ. എന്നാൽ, ന്യൂനപക്ഷ മുസ്‌ലിം റോഹിംഗ്യൻ അഭയാർഥികളെയോ യുഎൻ അഭയാർഥി ഏജൻസിയിൽ രജിസ്റ്റർ ചെയ്‌തവരെയോ ഇതിൽ ഉൾപ്പെടുത്തില്ലെന്ന് സർക്കാർ ഉറപ്പ് നൽകി.
1,200 മ്യാൻമർ കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മലേഷ്യ - മ്യാൻമർ കുടിയേറ്റക്കാർ
2017 ഓഗസ്റ്റ് മുതൽ ഏഴ് ലക്ഷത്തിലധികം റോഹിംഗ്യകൾ മ്യാൻമറിൽ നിന്ന് പലായനം ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
തടവുകാരെ ഫെബ്രുവരി 23ന് മ്യാൻമർ നാവികസേന കപ്പലുകളിൽ നാടുകടത്തുമെന്ന് മലേഷ്യയിലെ ഇമിഗ്രേഷൻ മേധാവി ഖൈറുൽ ഡിസാമി ദൗദ് പ്രസ്‌താവനയിലൂടെ അറിയിച്ചു. മ്യാൻമറിൽ നിന്നുള്ള 3,322 പേർ ഉൾപ്പെടെ 37,038 കുടിയേറ്റക്കാരെ മലേഷ്യ കഴിഞ്ഞ വർഷവും തിരിച്ചയച്ചതായി ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു.
2019 ഓഗസ്റ്റ് മുതൽ മലേഷ്യയിലെ ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്‍ററുകളിലേക്ക് കുടിയേറ്റക്കാരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ആർക്കാണ് സംരക്ഷണം ആവശ്യമെന്ന് സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്നും യുഎൻഎച്ച്‌സിആർ പറഞ്ഞു. 2017 ഓഗസ്റ്റ് മുതൽ ഏഴ് ലക്ഷത്തിലധികം റോഹിംഗ്യകൾ മ്യാൻമറിൽ നിന്ന് പലായനം ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.