മലേഷ്യയിൽ 1,309 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ക്വലാലംപൂർ
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 64,485 ആയി
മലേഷ്യയിൽ 1,309 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ക്വലാലംപൂർ: മലേഷ്യയിൽ 1,309 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 64,485 ആയി ഉയർന്നു. മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 357 ആയി ഉയർന്നു. 1,333 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 52,647 ആയി ഉയർന്നു. നിലവിൽ 11,481 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.