ക്വലാലംപൂർ: മലേഷ്യയിൽ പുതുതായി 1,208 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47,417 ആയി. സമ്പർക്കം മൂലം 1,202 പേർക്കും വിദേശത്ത് നിന്നുമെത്തിയ ആറ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാന നഗരമായ ക്വാലാലംപൂരിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. നിർമാണ സൈറ്റിൽ ക്ലസ്റ്റർ രൂപപ്പെട്ടതുവഴി 460 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മലേഷ്യയിൽ 1,208 പേർക്ക് കൊവിഡ്; മൂന്ന് കൊവിഡ് മരണം - Malaysia reports 1,208 new COVID-19 cases
നിലവിൽ രാജ്യത്ത് 12,323 സജീവ കൊവിഡ് രോഗികളാണ് ഉളളത്
മലേഷ്യയിൽ 1,208 പേർക്ക് കൊവിഡ്; മൂന്ന് കൊവിഡ് മരണം
കൊവിഡ് രോഗം ബാധിച്ച് മൂന്ന് പേർ മരിച്ചതോടെ ആകെ മരണസംഖ്യ 309 ആയി. 1,013 പേർ കൊവിഡ് രോഗമുക്തി നേടിയെന്നും രോഗമുക്ത നിരക്ക് 73.4 ശതമാനമായെന്നുമാണ് റിപ്പോർട്ട്. നിലവിൽ രാജ്യത്ത് 12,323 സജീവ കൊവിഡ് രോഗികളാണ് ഉളളത്. 104 പേർ തീവ്രപരിചരണ വിഭാഗത്തിലും 42 പേർ ശ്വസന സഹായത്തോടെ ആശുപത്രിയിലും ചികിത്സയിലുണ്ട്.