കൊവിഡിനേക്കാൾ ശക്തിയുള്ള പുതിയ വൈറസ് മലേഷ്യയിൽ - ഡി614ജി
ഇന്ത്യയിൽ നിന്നും മലേഷ്യയിൽ തിരിച്ചെത്തിയ റെസ്റ്റോറന്‍റ് ഉടമയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. മൂന്ന് പേർക്ക് രോഗം ബാധിച്ചു.
ക്വാലാലംപൂർ: കൊവിഡിനേക്കാൾ പത്ത് മടങ്ങ് കൂടുതൽ ശക്തിയുള്ള പുതിയ വൈറസ് മലേഷ്യയിൽ നിന്ന് കണ്ടെത്തി. ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും കണ്ടെത്തിയ ഈ വൈറസിന് ഡി614ജി എന്നാണ് വിളിക്കുന്നത്. ഇന്ത്യയിൽ നിന്നും മലേഷ്യയിൽ തിരിച്ചെത്തിയ റെസ്റ്റോറന്‍റ് ഉടമയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. തുടർന്ന് മൂന്ന് പേർക്ക് രോഗം ബാധിച്ചു. ഇയാൾക്ക് അഞ്ച് മാസത്തെ തടവും പിഴയും ശിക്ഷ വിധിച്ചു. ഫിലിപ്പൈൻസിൽ നിന്ന് മടങ്ങിയെത്തിയ സംഘത്തിൽ നിന്നും രോഗം കണ്ടെത്തി. നിലവിലുള്ള വാക്‌സിൻ പഠനങ്ങൾ ഈ വൈറസിനെതിരെ ഫലപ്രദമല്ലെന്ന് ആരോഗ്യവകുപ്പ് മേധാവിയായ നൂർ ഹിഷാം അബ്‌ദുല്ല പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഈ രോഗം കണ്ടെത്തിയെങ്കിലും ഇത് മാരകമായ രോഗത്തിലേക്ക് നയിക്കുന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.