ക്വാലാലംപൂര്‍: മലേഷ്യയിൽ പുതുതായി 1,335 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മലേഷ്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,694 ആയി. മലേഷ്യയിൽ 11,039 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
മലേഷ്യയിൽ പുതുതായി 1,335 പേർക്ക് കൂടി കൊവിഡ് - മലേഷ്യയിൽ പുതുതായി 1,335 പേർക്ക് കൂടി കൊവിഡ്
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,694 ആയി
![മലേഷ്യയിൽ പുതുതായി 1,335 പേർക്ക് കൂടി കൊവിഡ് Malaysia reports 1 335 new COVID-19 cases 2 deaths Malaysia covid updates മലേഷ്യയിൽ പുതുതായി 1,335 പേർക്ക് കൂടി കൊവിഡ് ക്വാലാലംപൂര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9788559-thumbnail-3x2-mala.jpg)
മലേഷ്യയിൽ പുതുതായി 1,335 പേർക്ക് കൂടി കൊവിഡ്
24 മണിക്കൂറിൽ രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 382 ആയി. 1,069 പേർ കൊവിഡ് രോഗമുക്തരായെന്നും ഇതോടെ ആകെ കൊവിഡ് മുക്തർ 61,273 ആയെന്നും അധികൃതർ വ്യക്തമാക്കി. 126 പേർ ഐസിയുവിലാണെന്നും 57 പേർക്ക് ശ്വസന സഹായം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.