ക്വാലാലംപൂര്‍: മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയില്‍ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. എന്നാലും ഇന്ത്യയുടെ നിലപാടുകള്‍ക്കെതിരെ ഇനിയും ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
കശ്‌മീര്‍ വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ മലേഷ്യ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതോടെ കഴിഞ്ഞയാഴ്ച ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
പാമോയിലിന് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ ആശങ്കയുണ്ട്, എന്നാല്‍ തെറ്റുകള്‍ക്കെതിരെ ഇനിയും പ്രതികരിക്കും: മലേഷ്യൻ പ്രധാനമന്ത്രി - ക്വാലാലംപൂര്‍
കഴിഞ്ഞയാഴ്ചയാണ് മലേഷ്യയിൽനിന്നുള്ള പാമോയിൽ ഇറക്കുമതിയിൽ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയത് .
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാടിന് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഏറ്റവുംകൂടുതൽ പാമോയിൽ ഇറക്കുമതിചെയ്യുന്നതും മലേഷ്യയില്‍ നിന്നാണെന്നും എന്നാല്‍ കാര്യങ്ങള്‍ തെറ്റായ ദിശയിലാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടി വരുമെന്നും മഹാതിര്‍ പറഞ്ഞു. സാമ്പത്തിക നേട്ടം മാത്രം മുന്നില്‍ കണ്ടിട്ട് കാര്യമില്ലെന്നും ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ മലേഷ്യക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നും തന്‍റെ സര്‍ക്കാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും മഹാതിര്‍ അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.