കറാച്ചി: ജമ്മു കശ്‌മീരിലെ കുട്ടികൾക്ക് സുരക്ഷിതമായി സ്‌കൂളിൽ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് ലോക നേതാക്കളോട് അഭ്യര്‍ഥിച്ച് സമാധാന നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി. ജമ്മു കശ്‌മീരില്‍ സമാധാനം പുന:സ്ഥാപിക്കാനായി ഇടപെടണമെന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരോടും മറ്റ് ലോകനേതാക്കളോടും മലാല അഭ്യർഥിച്ചു.
കശ്‌മീരിലെ സ്‌കൂൾ കുട്ടികളെ സഹായിക്കാൻ യുഎന്നിനോട് അഭ്യര്‍ഥിച്ച് മലാല - കശ്‌മീരിലെ സ്‌കൂൾ കുട്ടികളെ സഹായിക്കാൻ യുഎന്നിനോട് അഭ്യര്‍ഥിച്ച് മലാല
കുട്ടികൾ ഉൾപ്പടെ കശ്‌മീരില്‍ തടവിലാക്കപ്പെട്ട 4000 ജനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മലാല ട്വിറ്ററില്‍ കുറിച്ചു
കുട്ടികൾ ഉൾപ്പടെ കശ്‌മീരില്‍തടവിലാക്കപ്പെട്ട 4000 ജനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. 40 ദിവസമായി സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെക്കുറിച്ചും വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന പെൺകുട്ടികളെ കുറിച്ചും ആശങ്കയുണ്ടെന്നും മലാല ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കശ്‌മീരിലെ ജനങ്ങളുമായും പത്രപ്രവർത്തകരുമായും മനുഷ്യാവകാശ പ്രവർത്തകരുമായും വിദ്യാർഥികളുമായും സംസാരിക്കുകയായിരുന്നു. കശ്‌മീർ ജനത പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും മലാല പറഞ്ഞു. കശ്‌മീരിലെ കുട്ടികളില്‍ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയാണെന്നും മലാല കൂട്ടിച്ചേര്‍ത്തു.
TAGGED:
മലാല യൂസഫ്‌സായി