കേരളം

kerala

ETV Bharat / international

ചൈനീസ് വ്യാളിക്ക് നേരെ അമ്പെയ്‌ത് ശ്രീരാമൻ; വെറലായി തായ്‌വാൻ ചിത്രം - ഇന്ത്യ ചൈന ലേറ്റസ്റ്റ് ന്യൂസ്

തായ്‌വാൻ ന്യൂസ് പോസ്റ്റ് ചെയ്‌ത് ചിത്രത്തിന് 21 മണിക്കൂറിനുള്ളിൽ 861 ലൈക്കുകളും 300 റീട്വീറ്റുകളും 34 കമന്‍റുകളും ലഭിച്ചു.

Chinese dragon  Lord Rama  Taiwan News  India-China military confrontation  Galwan Valley  ചൈനീസ് വ്യാളി  ശ്രീരാമൻ  തായ്‌വാൻ  ഇന്ത്യ ചൈന  ഇന്ത്യ ചൈന ലേറ്റസ്റ്റ് ന്യൂസ്  ഇന്ത്യ ചൈന വാര്‍ത്ത
ചൈനീസ് വ്യാളിക്ക് നേരെ അമ്പെയ്‌ത് ശ്രീമാരൻ; വെറലായി തായ്‌വാൻ ചിത്രം

By

Published : Jun 18, 2020, 3:27 PM IST

തായ്‌പേയ്‌: ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് തായ്‌വാൻ. സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ് തായ്‌വാൻ ന്യൂസ് പങ്കുവെച്ച ഒരു ചിത്രം. ഹിന്ദു ദേവനായ ശ്രീരാമൻ വില്ല് കുലക്കുകയും ഒരു ചൈനീസ് വ്യാളിക്ക് നേരെ അമ്പെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ചിത്രമാണ് തായ്‌വാൻ ന്യൂസ് പങ്കുവെച്ചിരിക്കുന്നത്. "ഞങ്ങൾ കീഴടക്കുന്നു, ഞങ്ങൾ കൊല്ലുന്നു" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത് 21 മണിക്കൂറിനുള്ളിൽ 861 ലൈക്കുകളും 300 റീട്വീറ്റുകളും 34 കമന്‍റുകളും ലഭിച്ചു. തിങ്കളാഴ്‌ച രാത്രി ഗൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ സൈനികർ വീരമ്യുത്യു വരിച്ചു.

ABOUT THE AUTHOR

...view details