കാഠ്മണ്ഡു: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി നേപ്പാളിന്‍റെ പുതിയ പ്രധാന മന്ത്രി ഷേർ ബഹാദൂർ ഡ്യൂബ. നേപ്പാള്‍ പാര്‍ലമെന്‍റില്‍ ഞായറാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച ഡ്യൂബയെ അഭിനന്ദിച്ചുള്ള മോദിയുടെ ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോദിയുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി നേപ്പാളിലെ പുതിയ പ്രധാനമന്ത്രി - നേപ്പാള്‍ പ്രധാനമന്ത്രി
വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച ഡ്യൂബയെ അഭിനന്ദിച്ചുള്ള മോദിയുടെ ട്വീറ്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോദിയുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി നേപ്പാളിലെ പുതിയ പ്രധാനമന്ത്രി
also read: പെഗാസസ്: 40ലേറെ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോര്‍ട്ട്
അതേസമയം കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയായി ചുമതലയേറ്റ ഡ്യൂബ 275ല്‍ 165 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്‍റില്‍ വിശ്വാസം നേടിയത്. മെയ് 22ന് രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരി പിരിച്ചുവിട്ട പാര്‍ലമെന്‍റ് സുപ്രീം കോടതി പുനഃസ്ഥാപിച്ചതോടെയാണ് ഡ്യൂബയ്ക്ക് പ്രധാനമന്ത്രി സ്ഥാനം ലഭിച്ചത്. 74 കാരനായ ഡ്യൂബ നേരത്തെ നാല് തവണ നേപ്പാള്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.