ഇസ്ലാമാബാദ് : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കൈബർ പക്തുൻകാവ, സിന്ധ് പ്രവിശ്യകള്‍. ആഴ്ചയില്‍ രണ്ട് ദിവസം ലോക്ക് ഡൗണെന്ന നിയന്ത്രണമാണ് മാറ്റിയിരിക്കുന്നത്.
ഇത് ഒരു ദിവസമായി കുറച്ചു. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ ഇരു മേഖകളിലെയും സ്ഥാപനങ്ങള്‍ തുറക്കാവുന്നതാണ്. എട്ട് മണി വരെയാണ് കടകള്‍ തുറക്കാൻ അനുമതിയുള്ളത്.
also read:പണപെരുപ്പം രൂക്ഷം; ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിഷേധം
കൊവിഡ് വ്യാപനം തുടരുന്ന രാജ്യത്ത് 24 മണിക്കൂറിനിടെ 1019 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 942,189 ആയി.
ഇതില്‍ 878,740 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 41,726 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 2676 പേരുടെ നില ഗുരുതരമാണ്. 34 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,723 ആയി.